Unraveling the Mysteries: 7 Surprising Reasons Why You Can't Get a Good Night's Sleep on February 06, 2024 HEALTH
കോവിഡ് വ്യാപനം: എൻപിആർ, സെൻസസ് നടപടികൾ നീട്ടി വെച്ച് കേന്ദ്രം on March 27, 2020 Get link Facebook X Pinterest Email Other Apps ന്യൂഡൽഹി: ചൈനയിൽ തുടങ്ങി ലോകത്താകമാനം കടുത്ത ദുരന്തം വിതച്ച കൊറോണ വൈറസ് ഇന്ത്യയിൽ 612 പേർക്ക് സ്ഥിരീകരിക്കുകയും 13 പേർ മരണപ്പെടുകയും ചെയ്തതോടെ 21 ദിവസങ്ങൾ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളും കേന്ദ്ര സർക്കാർ നീട്ടിവച്ചു. 2021ലെ സെന്‍സസ് രണ്ട് ഘട്ടമായാണ് നിശ്ചയിച്ചിരുന്നത്. ആദ്യഘട്ടം 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയും രണ്ടാംഘട്ടം 2021 ഫെബ്രവരി ഒന്‍പത് മുതല്‍ 28 വരെയുമായിരുന്നു. ഏപ്രില്‍ ഒന്നിന് ആദ്യഘട്ടം ആരംഭിക്കാനിരിക്കെയാണ് സെന്‍സസ് നീട്ടിവച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു ആദ്യമായി എന്‍.പി.ആര്-സെന്‍സസില്‍ വിവരശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച നിര്‍ത്തിവച്ചിരിക്കുകയാണ്. സെന്‍സസിന്റെ ഭാഗമായി എന്യുമറേറ്റര്മാര് വീടുകള്‍ തോറും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഏപ്രില്‍ മുതല്‍ സെപ്റ്റംമ്പര്‍ വരെ സെന്‍സസ് വിവരശേഖരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എൻപിആർ ആർ ആർ സി ദേശീയ പൗരത്വ പട്ടികയുടെ ആദ്യ പടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.