Featured post

ഹജ്ജ് നിർത്തിവെച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് സൗദി അംബാസഡർ



റിയാദ്: ലോകത്തുടനീളം അതിമാരകമായി പടർന്നുപിടിച്ച കൊറോണ വൈറസ് സൗദിയിലും അപകടം വിതക്കുകയും രണ്ടു പേർ മരണപ്പെടുകയും ചെയ്തതോടെ ഈ വർഷത്തെ ഹജ്ജ് നിർത്തിവെച്ചെന്ന് വ്യാജ പ്രചരണം. ഹജ്ജ് നിർത്തിവെച്ചെന്നും അതിനാൽ ഹോട്ടൽ റിസർവേഷൻ, വിമാന ടിക്കറ്റ് ബുക്കിംഗ് എന്നിവ നടത്തരുതെന്നുമുള്ള വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചു.സെനഗലിലെ സൗദി അംബാസഡർ ഡാക്കാറിൽ രണ്ടാഴ്ചകൾക്ക് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോക്കൊപ്പമാണ് ഹജ്ജ് നിർത്തിവച്ചതായുള്ള വ്യാജവാർത്ത പ്രചരിച്ചത്. അതേസമയം ഈ വർഷത്തെ ഹജ്ജ് നിർത്തിവെക്കാൻ ഇതുവരെ ഒരു തീരുമാനവും സൗദിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കോവിഡിന്റെ ഗതി വ്യക്തമാകുന്നത് വരെ പുതിയ ഒരുക്കങ്ങൾ നടത്തുന്നത് എല്ലാ രാജ്യങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്നും സെനഗലിലെ സൗദി അംബാസഡർ ഫഹദ് ബിൻ അലി അൽ ദൂസരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.